പഞ്ചായത്തിലെ മാതൃകാ പദ്ധതികള്‍
ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്തില്‍ വിജയകരമായി നടപ്പിലാക്കിയതും മാതൃകാപരവുമായ ഒട്ടനവധി പദ്ധതികളുണ്ട്.
അവയിൽ ചില പ്രധാനപ്പെട്ടവ:
ഹരിതകർമ്മ സേനയുടെ പ്രവർത്തനം: വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. യഥാസമയം ഇത് തരംതിരിച്ച് ഏജന്‍സിക്ക് കൈമാറുന്നു.
ഗ്രീൻ പ്രോട്ടോക്കോൾ: ഗ്രാമപഞ്ചായത്തിലെ പൊതു പരിപാടികളിലും ആഘോഷങ്ങളിലും ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കി പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ കുറയ്ക്കുന്നു.
ലൈഫ് മിഷൻ ഭവന പദ്ധതികൾ:
എല്ലാവർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീട് എന്ന ലക്ഷ്യത്തോടെ ഭവനരഹിതർക്കായി പഞ്ചായത്തുകൾ നടപ്പിലാക്കുന്ന പദ്ധതി. ഭൂമിയുള്ളവർക്ക് വീട് നിർമ്മിക്കാനും ഭൂമിയില്ലാത്തവർക്ക് ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാനും പഞ്ചായത്തുകൾ മുൻകൈ എടുക്കുന്നു.
തൊഴിലുറപ്പ് പദ്ധതി (MGNREGA) ഫലപ്രദമായി നടപ്പിലാക്കുന്നത്: ഗ്രാമീണ മേഖലയിലെ അവിദഗ്ദ്ധ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുക
വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള പദ്ധതികൾ: ലൈബ്രറികൾ സ്ഥാപിക്കൽ, പഠനസഹായികൾ വിതരണം ചെയ്യൽ, സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ.