ഊര്ച്ചത്തൊളി മത്സരം
കാർഷിക സംസ്കാരത്തിന്റെ ഭാഗമായി ആവേശകരമായി നടത്തി വരുന്ന പരമ്പരാഗത മത്സരമാണ് കാളപ്പൂട്ട് മത്സരം. കാളകളെ ഉപയോഗിച്ച് നിശ്ചിത സമയത്തിനുളളിൽ ചെളിയിൽ കുതിച്ചു പാഞ്ഞ് വിജയം നേടുന്ന മത്സരം ഈ പഞ്ചായത്തിലെ വലിയൊരു ഉത്സവമാണ്. ഗ്രാമപഞ്ചായത്തിലെ ചെറുകുന്ന് ഇട്ടാപാടത്ത് ഈ മത്സരം വര്‍ഷത്തില്‍ ഒരു തവണ നടത്തി വരുന്നുണ്ട്. കൊയ് ത്തിന് ശേഷം ചെളി നിറഞ്ഞ പാട ശേഖരങ്ങളിലാണ് ഈ മത്സരം നടക്കുന്നത്. ഇതിനെ ഊർച്ചത്തൊളി മത്സരം എന്ന പേരിലാണ് അറിയപ്പെടുന്നത്.